2018 ഏപ്രിൽ 1, ഞായറാഴ്‌ച

മൊബൈൽ ഫോണിന്റെ ലോക്ക്

ഞാൻ വീണ്ടും മറ്റൊരു ഉണ്ടായിപ്പുമായി വന്നിരിക്കുകയാണ് സൂർത്തുക്കളെ...)

ഫോണുകൾ സ്മാർട്ട് ആകുമ്പോൾ ഫോണിന്റെ പ്രവേശനകവാടവും  ഇത്തിരി സ്മാർട്ട് ആകും എന്തിനാണ് നമ്മൾ വീടിൻറെ മുൻവാതിൽ പൂട്ടിയിടുന്നത്  ആരും അതിക്രമിച്ചു കയറാതിരിക്കാൻ എന്ന് ഒരു ഉദാഹരണമായിട്ട് പറയാം അല്ലെങ്കിൽ കാറ്റും പൊടിയും ഒക്കെ കയറാതിരിക്കാൻ എന്നും പറയാം  കോഴി കയറാതിരിക്കാൻ പട്ടി കയറാതിരിക്കാൻ അയലത്തെ  നല്ലവരായ മനുഷ്യർ കയറി വരാതിരിക്കാൻ ഒക്കെ വീടിന്റെ മുൻവശം അടച്ചിടാറുണ്ട്,

എന്നാൽ ആ വീട്ടിലുള്ള ആർക്കും അനുവാദം ചോദിക്കാതെ അകത്തു കയറാനും പുറത്തിറങ്ങാ നും കഴിയും നമ്മുടെ സ്മാർട്ട്ഫോണുകൾ അങ്ങനെയാണോ? മറ്റാരും സ്പർശിക്കാതിരിക്കാൻ മറ്റാരും നോക്കാതിരിക്കാൻ അതിൽ നമ്മൾ  ശേഖരിച്ചുവച്ചിരിക്കുന്ന  വിവരങ്ങൾ ചോർന്നുപോകാതിരിക്കാൻ അങ്ങനെ ഒരു നൂറായിരം പ്രശ്നങ്ങളെ ഭയന്ന്  സ്മാർട്ട്ഫോണുകളെ വിവിധരീതികളിൽ  ലോക്ക് ചെയ്തു വെക്കുന്നവരാണ് നമ്മളിൽ പലരും. ഞാനും സ്മാർട്ഫോൺ ഉപയോഗിക്കുന്ന ആളാണ്  വിവാഹത്തിനുമുൻപ് എൻറെ ഫോൺ ലോക്ക് ചെയ്തു വെക്കുമായിരുന്നു  ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോഴും നമ്മളിങ്ങനെ മറ്റാരും അറിയാത്ത  രീതികളിൽ ഫോണുകൾ  ലോക്ക് ചെയ്തു വെക്കാറുണ്ട്. സാങ്കേതികവിദ്യയുടെ  പുത്തൻ രീതികൾ അനുസരിച്ച് ഇത്തരം ലോക്കുകൾ വളരെപ്പെട്ടെന്ന്  ആഴിക്കാൻ കഴിയും എന്നാണ് അറിവ് പക്ഷേ വിവാഹം കഴിഞ്ഞ ആളുകൾ ,കുടുംബവുമായി ഒക്കെ കഴിയുന്ന ആളുകൾ , തങ്ങളുടെ മൊബൈൽ ഫോൺ പാസ്‌വേഡുകൾ ഉപയോഗിച്ച് ലോക്ക് ചെയ്തു വെക്കുമ്പോൾ അവരുടെ ഭാര്യമാർ അല്ലെങ്കിൽ ഭർത്താക്കന്മാർ എന്തുകൊണ്ട് പാസ്‌വേഡുകൾ അറിയുന്നില്ല അല്ലെങ്കിൽ അറിയിക്കുന്നില്ല?

വിവാഹം കഴിഞ്ഞാലും  ഭാര്യക്കും ഭർത്താവിനും രണ്ടു രഹസ്യങ്ങൾ ഉണ്ടായിരിക്കാം. അതുപക്ഷേ  വിവാഹത്തിനു മുൻപേ കുഴിച്ചു കൂടിയതുമായിരിക്കും. പക്ഷേ വിവാഹത്തിനുശേഷം എന്തുകൊണ്ടാണ് ഭർത്താവിൻറെ മൊബൈൽഫോൺ ഭാര്യയ്ക്കും  ഭാര്യയുടെ മൊബൈൽ ഫോൺ ഭർത്താവിനും തുറന്നു നോക്കാൻ കഴിയാത്തത്?

അതിനു സാധിക്കുന്നവരും  രഹസ്യങ്ങൾ ഫോണുകളിൽ സൂക്ഷിക്കാത്തവരും ഫോണുകൾ ലോക്ക് ചെയ്ത് വക്കാത്തവരും പോകട്ടെ.

ഇതിന്റെ ഏറ്റവും വലിയ ദോഷ വശത്തെക്കുറിച്ച് ആണ് ഞാൻ ചിന്തിക്കുന്നത്. നിങ്ങളെല്ലാവരും അറിഞ്ഞ ഒരു കാര്യത്തിലേക്ക് ഞാൻ ശ്രദ്ധ ക്ഷണിക്കാം..

ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഒരു സ്ഥലത്ത് ഒരു നാടൻപാട്ട് കലാകാരൻ വെട്ടേറ്റ് മരിച്ച വാർത്ത അറിഞ്ഞു കാണുമല്ലോ .. അക്രമികളെ പറ്റി കേസ് അന്വേഷിക്കുന്ന സംഘം പൊതുജനങ്ങളോട് ഒന്നും പറയാത്തതാണോ അതോ അവർ ഇരുട്ടിൽ തപ്പുന്നതാണോ എന്ന് നമുക്കറിയില്ല പക്ഷേ ഇന്നുവരെ ഉള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ  പറയട്ടെ മരിച്ചയാളുടെ സ്മാർട്ട്ഫോൺ ഇതുവരെയും പോലീസ് സംഘത്തിന് തുറന്നുനോക്കാൻ കഴിഞ്ഞിട്ടില്ല. അതൊരു പാസ്‌വേഡ് ഇട്ട് ലോക്ക് ചെയ്തിരിക്കുകയാണ്. പോലീസിന്റെ ഐ ടി  സെല്ലിലെ ടെക്നീഷ്യന്മാർക്ക് ഇതുവരെ ഫോൺ തുറക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് അറിവ് .

ഒരു പക്ഷേ അദ്ദേഹത്തിൻറെ ഫോണിൽ  ഇത്രയും സങ്കീർണമായ പാസ്സ്‌വേർഡ് ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷേ കൊലയാളികളെ പറ്റി വളരെ വേഗം പോലീസിന് വിവരം ലഭിക്കുമായിരുന്നു. അതുമല്ലെങ്കിൽ കൊലയാളി സംഘത്തിലേക്ക് എന്തെങ്കിലും ഒരു തുമ്പ് ലഭിക്കുമായിരുന്നു. ആ ഫോണ് തുറക്കാൻ വൈകുന്ന അത്രയും സമയം കൃത്യം നടത്തിയവർക്ക് തെളിവുകൾ നശിപ്പിക്കാൻ കഴിഞ്ഞേക്കാം.

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരെ ല്ലാം പാസ്‌വേഡുകൾ പരസ്യമാക്കണം എന്നല്ല ഞാനുദ്ദേശിക്കുന്നത്. വിവാഹിതരാവർ എങ്കിലും  തങ്ങളുടെ പങ്കാളികൾക്ക് മൊബൈൽ ഫോൺ തുറന്നു നോക്കാനുള്ള അനുവാദം കൊടുക്കണം .

തുറന്നുവച്ചു എന്നൊരു കാരണത്താൽ രഹസ്യങ്ങളൊന്നും പരസ്യം ആകണമെന്നില്ല  രഹസ്യമാക്കി വെച്ചു എന്ന ഒറ്റക്കാരണത്താൽ രഹസ്യമായത് പലതും പരസ്യമായിട്ടുണ്ട്...

എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്യാവുന്ന ആളുകൾ അല്ലെ നമ്മൾ.. മണിച്ചിത്രത്താഴിട്ട് പൂട്ടി വെക്കാൻ ഇതെന്താ വല്യ നിലവറ വല്ലതും ആണോ??

സസ്നേഹം ശന്തനു കല്ലടയിൽ

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...