2020 ജൂലൈ 5, ഞായറാഴ്‌ച

പേരിടാത്തത്

(പേരിടാത്തത്)
❣️
♥️
പേരറിയാത്തതാം 
ദുഃഖമെന്നിൽ 
നാളുകളായിപ്പടരുന്നു.
പൂവണിയാത്തതാം 
വേപഥുവത്രേ 
വേര് പിണഞ്ഞ് 
വളർന്നിരുന്നു..

നേരമിരുളുന്ന
നേരമേതോ
മാമരക്കാടുകൾ 
തേടിയെന്നും 
പായും പറവ തൻ 
ചിറകിൽ പിടയുമാ
ദുഃഖമെന്നിൽ 
കുടഞ്ഞതാര്..
 
ഭൂതവും ഭാവിയും 
തമ്മിൽ കലർന്ന് 
കാലമങ്ങനെ 
പോകെപ്പോകെ 
ഇരുകരം നീട്ടി 
പ്പുണർന്നവരേ
കൂടെച്ചിരിച്ചു
നടന്നവരേ....
 
തിരകളോരോ
തീരത്തു വന്ന്
ചൊരിയുന്ന
മുത്തുകൾ
കോർത്തെടുത്ത്
മനസിന്റെ-
യാഴത്തിൽ
നിദ്ര കൊള്ളുന്ന 
തമസിന്റെ
പേടകമുള്ളിൽ നിറച്ചൊരു
നേരിയ നിലാവിന്റെ
തെളിമ തേടീ
പുതിയ വിഭാതങ്ങൾ 
കൺ തുറന്ന്
പോകാം നമുക്കൊരു
യാത്രപോകാം....!

പേരറിയാത്തതാം
സുഖദു:ഖ വീഥിയിൽ
നേരുവിളയുന്ന
കാഴ്ചകൾ കാണുവാൻ
തളിരിലത്തുമ്പിലും
പൂവിലും കാലം
വിതയ്ക്കുന്ന
പുതിയ കിനാവുകൾ
കാണുവാൻ
പോകാം നമുക്കൊരു
യാത്ര പോകാം....

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...