2021 മാർച്ച് 25, വ്യാഴാഴ്‌ച

ആ മണൽ തുരുത്തിൽ

നഷ്ടമാം സ്നേഹത്തിൻ തൂവൽത്തുരുത്താണ് നീ ...
ചുറ്റാലുമോളംതല്ലിയ
നിലാനിർമ്മലതയിൽ
മുങ്ങിപ്പോയൊരുതുരുത്ത്.

കടിഞ്ഞൂൽ പ്രേമത്തിന്റെ
സന്ദേശകാവ്യങ്ങൾ നിനക്കായെഴുതി
പുറപ്പെടാത്ത കടലാസ് കൊണ്ട്
കല്ലടയാറിൻ കൗമാരതീരങ്ങളിൽ
ഓർമ്മകൾ കരകവിയുമാ
മണൽകടവിൽ
കുട്ടിക്കാലം തുഴയുവാൻ
ഇനിവരാത്തോരു ജന്മത്തിന്റെ
മധുരസഞ്ചാരപാതകളിൽ
നിന്നെവെറുതെ കാത്തുനിന്ന
കുട്ടിയിന്നില്ലയെന്നിൽ......
എങ്കിലും തുടരെ ഓർക്കുകയാണിപ്പോഴും....!

ശൈത്യകാലത്തിന്റെ പഠന മുറിയിൽ
ഒരേയിരിപ്പിടത്തിൽ
പെൺകാന്തമേ നിന്റെ
ഹർഷണം പൊലും തൊട്ടിടാതെ
നാമിരുകരകളിലെന്നതുപോലെ
മഴപെയ്തൊഴിഞ്ഞനാളും
വെയിൽ ചാഞ്ഞുനിന്നനാളും
മൗനവാക്ശരങ്ങളാലെന്നുള്ളിൽ
കൊടുംപിരികൊണ്ട പ്രണയാതുരയുദ്ധങ്ങൾ
നീയറിഞ്ഞിരുന്നില്ലയോ....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...