2021 ജൂലൈ 20, ചൊവ്വാഴ്ച

സ്വാർത്ഥൻ

ഞാൻ പിന്നെയും 
പ്രണയത്തിലാണെന്ന്
എനിക്കറിയാം.
എന്നിലെ ഞാനാണയാളെന്നും
എനിക്കറിയാം.
എന്തോരം സ്നേഹമാണെ-
നിക്കെന്നോടെന്നും
എനിക്കറിയാം.
എന്നിലെ ഞാനെവിടെയാ-
ണെന്നറിയുന്നീല
ഞാനെന്ന് ഞാനറിയുന്ന പോലെ ആരുമറിയുന്നില്ല...!

ഒരു തിരി 
നിന്നെ 
കെടാതെ, 
കൈക്കുമ്പിളിൽ
പൊതിഞ്ഞ് ഹൃദയത്തിൽ
ജ്വലിപ്പിച്ചതാണ് .
അന്നോളം പൊള്ളിയതൊന്നു-
മല്ലാത്തൊരു
നീറ്റലാൽ ദീപമേ 
നീയും ഹൃദയം തകർത്തു.

2021 ജൂലൈ 3, ശനിയാഴ്‌ച

സുഖമുള്ള മൗനവർഷങ്ങൾ

മരങ്കൊത്തിയെപ്പോലെ
നാട് ചുറ്റിയൊരിക്കൽ
തൊണ്ണൂറ്റാറിൽ
കൊല്ലത്താശ്രാമത്തെ
ഒരു പാർക്കിൽ
കൂറ്റൻ മരത്തിൽ
തിമിംഗലവണ്ണമുള്ളൊരു
ശിഖരത്തിൽ
ഞാനവളെ
എൻ്റെ പേരിനൊപ്പം
ആദ്യമായ്
കൊത്തിവെച്ചു.

അപകർഷതകളുടെ
മൗനവിലാപങ്ങൾ
കവിതയായതും
കഥകളായതും ആ 
മരത്തിൽ നിന്നല്ലോ.

വിജനമാമൊരു
തെങ്ങിൻ തോപ്പിലെ
കായൽ കാറ്റേറ്റ്
പതിനൊന്നോ പന്ത്രണ്ടോ
വയസുള്ളപ്പോ
നിസഹായത കൊണ്ടും
വിധിയെപ്പഴിച്ചും
തനിച്ചിരുന്ന് വിഷമിച്ചത്
നീയന്ന് കണ്ട് പിടിച്ചതു 
പോലൊരു ജാള്യം
ഇന്നും മറക്കാനാവതില്ല.

കാലത്തിനറിയാമെന്ന്
തോന്നുന്നു.
അതിനാലാവാം നമ്മൾ
ഒരിക്കലും കണ്ടുമുട്ടാഞ്ഞത്.

കാലാന്തരേ
മൂന്ന് കവിതയിൽ
നിൻ്റെയോർമ്മകൾ 
ഒരു മരങ്കൊത്തിയെപ്പോലെ
ഞാൻ തുരന്നു വെച്ചതും
നീയൊരിക്കലുമറിയരുതെന്ന്
വെറുതെ വാശിയേറുന്നു.

ആ മരപ്പൊത്തുകളിൽ
ഏതേത് കിളികൾ
ഏതേത് കാലങ്ങളിൽ
കൊക്കുരുമ്മി
തൊട്ടുരുമ്മി 
വിശ്രമിച്ചിരുന്നിടാം.

ശന്തനു കല്ലടയിൽ

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...