മരണമെന്നോന്നുണ്ടോ മഹറൂ
മനസിന്റെ മായായവനികയ്ക്കുള്ളിൽ
മറഞ്ഞിരിക്കുന്നനിന്നിൽ
മൗനമിതെന്തിത്രയാഴത്തിൽ,പറയൂ.
നീയാംസൗരഭം പടർന്ന വേളകൾ
മരീചികകൾക്കപ്പുറം പച്ചിലച്ചാർത്തുകളിൽ
നിന്റെ ചിരികളിയൊച്ചകൾ,
കുറുമ്പുകൾ, കുസൃതികൾ കുഞ്ഞിലെ മുളപൊട്ടിയ കിനാവുകൾ
എല്ലാമെല്ലാം നാവില്ലാത്ത
വിളിയലകൾ പോലെ അകമേ
വന്നുമുട്ടുന്നതറിയുന്നു എന്നുമെന്നും.
സൗഹൃദങ്ങൾക്കരികിലെന്നോ
നീ നിറഞ്ഞാടിയ നാളുകളെങ്ങ്പൊയ്
പൂവിടാതോർമ്മകൾ പൂക്കുന്ന ഈ വിഷാദ വിരഹ ദുഃഖങ്ങളേകി നീർക്കുമിളപോൽ
നീയെങ്ങുപോയ് ... ഓർമ്മകൾക്കപ്പുറം