2017 മേയ് 12, വെള്ളിയാഴ്‌ച

മഹർ എന്ന ഞങ്ങളുടെ മഹറുവിനെ ഓർക്കുമ്പോൾ


മരണമെന്നോന്നുണ്ടോ മഹറൂ
മനസിന്റെ മായായവനികയ്ക്കുള്ളിൽ
മറഞ്ഞിരിക്കുന്നനിന്നിൽ
മൗനമിതെന്തിത്രയാഴത്തിൽ,പറയൂ.

നീയാംസൗരഭം പടർന്ന വേളകൾ
മരീചികകൾക്കപ്പുറം പച്ചിലച്ചാർത്തുകളിൽ
നിന്റെ ചിരികളിയൊച്ചകൾ,
കുറുമ്പുകൾ,  കുസൃതികൾ കുഞ്ഞിലെ മുളപൊട്ടിയ കിനാവുകൾ
എല്ലാമെല്ലാം നാവില്ലാത്ത 
വിളിയലകൾ പോലെ അകമേ
വന്നുമുട്ടുന്നതറിയുന്നു എന്നുമെന്നും.

സൗഹൃദങ്ങൾക്കരികിലെന്നോ
നീ നിറഞ്ഞാടിയ നാളുകളെങ്ങ്പൊയ്
പൂവിടാതോർമ്മകൾ പൂക്കുന്ന ഈ വിഷാദ വിരഹ ദുഃഖങ്ങളേകി നീർക്കുമിളപോൽ
നീയെങ്ങുപോയ് ... ഓർമ്മകൾക്കപ്പുറം




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...