2019 നവംബർ 23, ശനിയാഴ്‌ച

ഞങ്ങളുടെ കല്ലടയിൽ

മൂന്നുമുക്കിലെ ഷാപ്പിലന്നൊ-
രന്തിമൂത്ത നേരത്തെങ്ങാൻ
മൂക്കുമുട്ടെ നുര നുണയാൻ പോയതോർക്കുന്നോ..
ഡെസ്കിലടിപിടിതപ്പുതാളം  പാട്ടുമുറുകീ ആരുമറിയാതോസിനൊരു കുടം കള്ളും മോന്തി
കള്ളമറിയാപൈതലന്ന് ആടിത്തിമിർത്തില്ലേ

ഇടിയക്കടവിലെ കൊട്ടകയിൽ
പാട്ട് കേട്ട് നിന്ന കാലം
പൊൻപനമ്പിൻ തൂവൽമേഞ്ഞ് സ്വപ്ന
മായികാപ്രപഞ്ചമായ് നീ നിലകൊൾകെ മാഞ്ഞുപോയതും

വല്യത്തെൽപ്പീ സ്കൂളിൽ
വെച്ചന്നാദ്യപ്രേമക്കതിരാടിയ
വർഷകാല കുളിരിന്റെ കുട നിവർത്താൻ ഇനിയെത്രജന്മം പിറവി വേണ്ടൂ

ഭഗവതിയെഴുന്നള്ളത്ത്,
പുഞ്ചപ്പാടവരമ്പിലൂടെ കുന്നുകയറി
കുരവയിട്ട് നെടുംകുതിരമേലെ ചിറയരികിൽ ചിറ്റുമലയിൽ ചിരപുരാതന ഉത്സവത്തിന് മിഴി തുറക്കുമ്പോൾ വരികയായി പണ്ടു പാടിയ പാട്ടിലെ മഷി പടരാത്ത വരികൾ പോലെ
വരിവരിയായി പ്രിയ കൂട്ടുകാർ

മീശതൻ തളിരുകൾ മൊട്ടിടും കാലം പള്ളിക്കൂടത്തിലെ പൊളിഞ്ഞ ക്ലാസ് മുറികളിലെ പൗരാണിക ചുവർചിത്രങ്ങൾ തോൽക്കുമാ ചിത്രകഥകളിൽ ഇക്കിളിപൂണ്ട് പ്രബുദ്ധരായ നമ്മെ പതിവായി ത്രസിപ്പിച്ച കരിപുരണ്ടൊരു പരസ്യവാചകം ഓർമ്മയുണ്ടോ
വരുന്നു ദുർഗയിൽ ആദിപാപം
വരുന്നു ദുർഗയിൽ ആദിപാപം

ദുർഗയിൽ പാതിരാപ്പടത്തിന് കമ്പി വാതിലിൽ മുട്ടി വിളിച്ചും നാവിൽ രുചിയേറും കടല കൊറിച്ചും മലമുകളിലെ മാനത്ത് പൂത്തിരി വിടർന്നപോൽ മനസ്സിലനേകം പെരുമ്പറകൾ മുഴങ്ങിയ രാപ്പകലുകൾ ഗാനമാലികാ വേളകൾ തോളുരുമ്മി കടന്നുപോയതെത്രവേഗം

പറയുവാനേറെ കഥകൾ ഈ കാറ്റിലുണ്ട് നിറയുവാനേറെ സുകൃതങ്ങളി ഗന്ധത്തിലുണ്ട് അഴിയുവാനിനിയും മുഖംമൂടികൾ
തിരശ്ശീലയിലുണ്ട്
മുള പൊന്തുവാനിനിയും  കവിതകൾ കല്ലടയിലുണ്ട്

വരുവാനിനി ഇത്രമേൽ വിളഞ്ഞതാം കൊയ്ത്തു പാടങ്ങളും
അത്രമേൽ കുഴഞ്ഞതാം
ഇഷ്ടികക്കളങ്ങളും
തൊട്ടുരുമ്മി തണുത്തുറഞ്ഞ
നീർച്ചോലകൾ
സമാധിയിൽ വിറകൊണ്ട കൽപ്പടവുകൾ.

നിറപുഞ്ചിരിയുടെ  നന്ത്യാർവട്ടപ്പൂവ്‌പോൽ വിടർന്ന കിലുക്കാംപെട്ടികളാം
കുഞ്ഞുങ്ങൾ മണ്ണപ്പം ചുട്ടു കളിച്ച പാരിടങ്ങളും
വരുവാനിനി ഇത്രമേൽ സത്യമാം നൊമ്പരങ്ങൾ മനസ്സിലുണ്ടോ

ഒരു മുറ്റമായിരുന്നവർ ശത്രുത മൂത്തപ്പോൾ മണ്ണിലും മനസ്സിലും തീർത്ത മതിലിൻറെ പേരെന്താ
സ്നേഹ മതിലെന്നോ
സ്നേഹ മതിലെന്നോ

സ്നേഹം അതിലെന്നോ കൂടുകൂട്ടിയ ദേശാടന പറവകൾ വിരുന്നെത്തുമാ മുണ്ടകൻ പാടത്ത്
തിനകൾ പൂക്കാതെയും
വിത്തുകൾ വീഴാതെയും
കൊറ്റികൾ തപം ചെയ്യാതെയും സ്മൃതിയിലെ ചില മത്സ്യ വംശങ്ങൾ
നിത്യ വിസ്മൃതിയിലാണ്ടതും വരുംകാലം കഷ്ടകാലത്തിൻറെ കൂത്തരങ്ങാകുവാനെന്നാരറിറിവൂ..

അരുതരുത് പോകരുത് പോയ കാലത്തിൻറെ വസന്തമേ
കാലങ്ങളായ് ഉള്ളിൽനാം കാത്തുവെച്ച
കനവുകളും പേറി പോകരുത്.

ഞങ്ങളുടെ കല്ലടയിൽ

മൂന്നുമുക്കിലെ ഷാപ്പിലന്നൊ-
രന്തിമൂത്ത നേരത്തെങ്ങാൻ
മൂക്കുമുട്ടെ നുര നുണയാൻ പോയതോർക്കുന്നോ..(.2)

ഡെസ്കിലടിപിടിതപ്പുതാളം  പാട്ടുമുറുകീ ആരുമറിയാതോസിനൊരു കുടം കള്ളും മോന്തി
കള്ളമറിയാപൈതലന്ന് ആടിത്തിമിർത്തില്ലേ

ഇടിയക്കടവിലെ കൊട്ടകയിൽ
പാട്ട് കേട്ട് നിന്ന കാലം
പൊൻപനമ്പിൻ തൂവൽമേഞ്ഞ് സ്വപ്ന
മായികാപ്രപഞ്ചമായ് നീ നിലകൊൾകെ മാഞ്ഞുപോയതും

വല്യത്തെൽപ്പീ സ്കൂളിൽ

വെച്ചന്നാദ്യപ്രേമക്കതിരാടിയ
വർഷകാല കുളിരിന്റെ കുട നിവർത്താൻ ഇനിയെത്രജന്മം പിറവി വേണ്ടൂ

ഭഗവതിയെഴുന്നള്ളത്ത്,
പുഞ്ചപ്പാടവരമ്പിലൂടെ കുന്നുകയറി
കുരവയിട്ട് നെടുംകുതിരമേലെ ചിറയരികിൽ ചിറ്റുമലയിൽ ചിരപുരാതന ഉത്സവത്തിന് മിഴി തുറക്കുമ്പോൾ വരികയായി പണ്ടു പാടിയ പാട്ടിലെ മഷി പടരാത്ത വരികൾ പോലെ
വരിവരിയായി പ്രിയ കൂട്ടുകാർ

മീശതൻ തളിരുകൾ മൊട്ടിടും കാലം പള്ളിക്കൂടത്തിലെ പൊളിഞ്ഞ ക്ലാസ് മുറികളിലെ പൗരാണിക ചുവർചിത്രങ്ങൾ തോൽക്കുമാ ചിത്രകഥകളിൽ ഇക്കിളിപൂണ്ട് പ്രബുദ്ധരായ നമ്മെ പതിവായി ത്രസിപ്പിച്ച കരിപുരണ്ടൊരു പരസ്യവാചകം ഓർമ്മയുണ്ടോ വരുന്നു ദുർഗയിൽ ആദിപാപം(2

ദുർഗയിൽ പാതിരാപ്പടത്തിന് കമ്പി വാതിലിൽ മുട്ടി വിളിച്ചും നാവിൽ രുചിയേറും കടല കൊറിച്ചും മലമുകളിലെ മാനത്ത് പൂത്തിരി വിടർന്നപോൽ മനസ്സിലനേകം പെരുമ്പറകൾ മുഴങ്ങിയ രാപ്പകലുകൾ ഗാനമാലിക വേളകൾ തോളുരുമ്മി കടന്നുപോയതെത്രവേഗം

പറയുവാനേറെ കഥകൾ ഈ കാറ്റിലുണ്ട് നിറയുവാനേറെ സുകൃതങ്ങളി ഗന്ധത്തിലുണ്ട് അഴിയുവാനിനിയും മുഖംമൂടികൾ
തിരശ്ശീലയിലുണ്ട്
മുള പൊന്തുവാനിനിയും  കവിതകൾ കല്ലടയിലുണ്ട്

വരുവാനിനി ഇത്രമേൽ വിളഞ്ഞതാം കൊയ്ത്തു പാടങ്ങളും
അത്രമേൽ കുഴഞ്ഞതാം
ഇഷ്ടികക്കളങ്ങളും
തൊട്ടുരുമ്മി തണുത്തുറഞ്ഞ
നീർച്ചോലകൾ
സമാധിയിൽ വിറകൊണ്ട കൽപ്പടവുകൾ.

നിറപുഞ്ചിരിയുടെ  നന്ത്യാർവട്ടപ്പൂവ്‌പോൽ വിടർന്ന കിലുക്കാംപെട്ടികളാം
കുഞ്ഞുങ്ങൾ മണ്ണപ്പം ചുട്ടു കളിച്ച പാരിടങ്ങളും

വരുവാനിനി ഇത്രമേൽ സത്യമാം നൊമ്പരങ്ങൾ മനസ്സിലുണ്ടോ

ഒരു മുറ്റമായിരുന്നവർ ശത്രുത മൂത്തപ്പോൾ മണ്ണിലും മനസ്സിലും തീർത്ത മതിലിൻറെ പേരെന്താ
സ്നേഹ മതിലെന്നോ
സ്നേഹ മതിലെന്നോ

സ്നേഹം അതിലെന്നോ കൂടുകൂട്ടിയ ദേശാടന പറവകൾ വിരുന്നെത്തുമാ മുണ്ടകൻ പാടത്ത്
തിനകൾ പൂക്കാതെയും വിത്തുകൾ വീഴാതെയും കൊറ്റികൾ തപം ചെയ്യാതെയും സ്മൃതിയിലെ ചില മത്സ്യ വംശങ്ങൾ നിത്യ വിസ്മൃതിയിലാണ്ടതും വരുംകാലം കഷ്ടകാലത്തിൻറെ കൂത്തരങ്ങാകുവാനെന്നാരറിറിവൂ..

അരുതരുത് പോകരുത് പോയ കാലത്തിൻറെ വസന്തമേ കാലങ്ങളായ് ഉള്ളിൽനാം കാത്തുവെച്ച കനവുകളും പേറി പോകരുത്.

ഏകാങ്കം

ഏകാങ്കം

നീയൊട്ടു കാണാതെ
നിരസിച്ചൊരാ
കനവിന്റെ
ഞെട്ടറ്റുതിർന്നൊരു
പ്രേമഹാരത്തിലെൻ
ദുഃഖ പുഷ്പങ്ങളെ 
നെഞ്ചിലേറ്റി,
നീവരാക്കിനാവിന്റെ
നിർന്നിദ്രരാവിൽ ഉറങ്ങുവാൻ
ഉള്ളിലെ
ജലാർദ്ര ശയ്യയിൽ
ഇലയനക്കങ്ങൾ കാതോർത്ത്
തൂമഞ്ഞിൻജാലക ചില്ലുകളിലൊരു കരതലമായ് നീ
വിടരുന്നതും കാത്ത്
നാളുകളെത്രയോ
വിഫലം വെളുത്തു.

കണ്ട നാൾ മുതൽ എണ്ണവറ്റാതെ
കത്തി നിൽക്കും വിളക്കുപോൽ നിൻ മുഖമെത്തിടുമ്പോൾ പറയുവാൻ
കഴിയാതെ കടലായ വാക്കുകൾ
ഹൃദയപാശത്തിങ്കൽ ഉറ്റുനോക്കുന്നു.

സഖീ മമ പ്രണയം മൂകമാം പുഴ പോലൊഴുകിയേതോ ദുരയിലൊടുങ്ങും
മുൻപ് കണ്ടുവോ നീ തന്ന മന്ദഹാസങ്ങളിൽ ഒരു രക്ത താരകം പൂത്തുലഞ്ഞ സായന്തനങ്ങളിൽ നിന്മിഴിക്കോണി-
ലൊരു ജലബിംബമായ് എൻ മുഖം.

മനസ്സ് തീർക്കും തീരാ ദാഹത്തിൻ മരുപ്പച്ചകളിൽ നീയാം കുളിരല
മാടി വിളിച്ചപോൽ സുരഭിലമായെന്ന്
വെറുതെ ചിന്തകൾ ചിതറിയ വേളകൾ
വാചാല മൗനങ്ങളാലെത്രയോ വാടാമലരികൾ വാരിവിതറിയ ആകസ്മികസമാഗമങ്ങളെ കോർത്തിണക്കുന്ന വിചാര ഹർഷണങ്ങളിൽ
നീ വരാനിടയില്ലാത്ത വഴിവക്കിലൊരുനാൾ ഏകാങ്ക പ്രേമത്തിൻ മുൾക്കിരീടം ചൂടി
നിന്നെയോർത്തു നിൽക്കെ കുളിരല പോലെ നീ വന്നണയുകിൽ പൂവണിഞ്ഞൊരു  സ്വപ്ന സാമ്രാജ്യത്തിന്നധിപനായ് നിമിഷാർദ്ധമെങ്കിലും വാഴുവാൻ മോഹമില്ലാത്തവരുണ്ടോ

ജീവിതത്തിൻ കൊടുംവേനലിൽ വറ്റിപ്പോകാത്തൊരു പുഴയുടെ
മനസ്സിറമ്പിൽ നീ വന്നു നിൽക്കുമോ
പട്ടു പോകാത്ത പഴയൊരു ദുരാഗ്രഹത്താൽ വ്യഥിതമായൊരെൻ മനസ്സിരമ്പം കേൾക്കുമോ

നഷ്ട ശീർഷകങ്ങളാലേഖനം ചെയ്ത
പെരും തോണിയിലേറി കാലം പോകയായി
പൊയ്പോയ വസന്തങ്ങൾ വറുതിയുടെ
ചുമടിറക്കിയ ചുരങ്ങളും താണ്ടി
മഴയും വെയിലും പോകയായി
ഭൂപടങ്ങളുടെ വേർതിരിച്ച വരമ്പുകളിൽ എവിടെയോ
ഒച്ചയുണ്ടാക്കാതെ കൾപ്പാടുകളായി
നാം ഓർമ്മകളിൽ മാത്രം മരിച്ചു വീഴുന്നു

നാം നമ്മോട് പറയാതെ പറയും കഥകളിൽ ഇനിവരുംകാല സന്ധ്യതൻ  കുളിർ കാറ്റിൽ
മറുകഥയില്ലാത്ത വികലമാമോർമ്മകളായി മനസ്സിൻറെ ഭൂപടങ്ങളിൽ കാലാന്തരങ്ങളായാരോ വേർതിരിച്ച വരമ്പുകളിലെവിടെയോ
സ്വാസ്ഥ്യമില്ലാത്ത കാൽപ്പാടുകളായ്
നാം എന്നെന്നേക്കുമായ് മരിച്ചുവീഴുന്നു.

©ശന്തനു കല്ലടയിൽ
2011

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...