santhanu kalladayil
2026 മേയ് 19, ചൊവ്വാഴ്ച
മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ
2026 ഫെബ്രുവരി 9, തിങ്കളാഴ്‌ച
ആറ്റു തീരവും ജാതിക്ക മരവും ഞാനും
2025 ജൂൺ 23, തിങ്കളാഴ്‌ച
ഇടവഴിയിലെ നീ
ഒരിടവഴിയിൽ
വേലിപ്പൂക്കളുടെ താലപ്പൊലി
പതിവായി കാണാം
വ്യത്യസ്ത നിറങ്ങളിൽ
മണങ്ങളിൽ വരെ .
കാലാന്തരങ്ങളിൽ പൂത്തും
തളിർത്തും
കരിഞ്ഞും അവ നിൽക്കുന്നു .
വളവും തിരിവുമുള്ള
ഇടവഴി എപ്പോഴും നടന്നുകൊണ്ടേയിരിക്കും.
വളവിനപ്പുറം ചിലപ്പോൾ
കളഞ്ഞുപോയൊരു
പൂർവ്വവസന്തത്തെ
കണ്ടുമുട്ടിയെന്നു വരും.
വഴിമുറിഞ്ഞ പോലെ ഓർമ്മകൾ നിൽക്കും ,
പിന്നെ ഉള്ളൊന്നു പിടയും.!
ഇടവഴിയിലെ കൊടുംവളവിൽ
ഈ വാരം ബ്ലയിഡ്കാരൻ മുന്നിൽ
പെടല്ലേയെന്ന് കൊതിക്കെ
പഴയ സാറിനെ പൊടുന്നനെ കാണും
ചെന്ന് മിണ്ടണോ എന്നൊരു
ചൂരൽച്ചുനയോർമ്മ തുടയിൽ
വേഗത്തിൽ താളം പിടിക്കും.
മനസ്സ് മുഴുവൻ ഒരാളെ നിനച്ച്
നടന്നാൽ വരുന്നതെല്ലാം
ഒരേ പുള്ളിപ്പാവാടയാണെന്ന് തോന്നും
കർപ്പൂര മണമുള്ള സന്ധ്യകളും
മാണിക്യ ചെമ്പഴുക്കയും
ഇടം കണ്ണാൽ കവർന്നെടുത്ത
കവിൾ കുങ്കുമച്ചുഴികളും
കാലങ്ങളോളം കനവിൽ മാറാല
മൂടി കിടക്കും
ഒരുവേള നീയെനിക്കെന്നു
ഹൃദയത്തിൽ തൊട്ട മുദ്രകൾ
ഓർമ്മയിലോമനിച്ച്
കാലം പിന്നെയും ധമനികളിൽ
വേദനയിറ്റിച്ച് ഒഴുകും
ഒരിടവഴി നിന്നിൽ തുടങ്ങി
നിന്നിലവസാനിക്കും
വേലിയിലാകെ മതിലുകൾ പരകായം പ്രവേശിക്കും
ഇടവഴി റോഡാകും
മറന്നു കാണുമെന്ന് കരുതി
വെറുതെ പൂമണമുള്ള സന്ധ്യകളെ
നെഞ്ചിൽ പേറും
വഴി പിന്നെയും നീളുകയാണല്ലോ
ആരോരുമറിയാതെ
നമ്മളിങ്ങനെ കാലങ്ങളോളം
നടക്കുകയാണല്ലോ.
വല്ല്യത്തേയ്ക്കുള്ള വഴികൾ
നിറമുള്ളൊരോർമ്മയാ
ണെന്നിൽ
നീളുമൊരു കവിതയെന്നപോൽ
ഹൃദയം
തുടിച്ച കാലം
നീയാം സ്നേഹസുമത്തിൻ
പരിമളമടർന്നെന്നിൽ
തളിർ സ്പർശമലിഞ്ഞ
പെരുമലർ കാലം
നിലാവിലൊരോണ പ്പുടവയണിഞ്ഞ് കരവും കവർന്നു ഞാൻ നിന്നകാലം
ഒരശകൊശൽ പാട്ടിന്നോർമ്മയിൽ
ചിറകു വീശിക്കുഴഞ്ഞ പൂമ്പാറ്റ ഞാൻ
കടവിനിക്കരെ നീയിരിക്കും തോണിയിൽ കനവുകൾ എത്രയോ തുഴയെറിഞ്ഞു
ആരാരുമറിയാതെ മഴക്കുടകൾ പാറുന്നു
കല്ലടയാറ്റിലെൻ മൗന ജലോത്സവം
ഒരു നോക്ക് കാണുവാൻനിന്നിലൂടൊ ഴുകുമൊരുപുഴയുടെ മനസ്സിറമ്പിൽ വന്ന് നിൽക്കുന്നു മഴയാൽ കുതിർന്നൊരു ചൂണ്ടക്കാലം
പഴകിയ വീഞ്ഞിന്റെ ലഹരിയെന്നല്ലേ പ്രണയിനിയുടെയഴകിനെ വാഴ്ത്തിയ പ്രിയ ഗീതത്തിലന്നേ ആരോ കുറിച്ചതും
വേലിപ്പൂക്കൾ തുന്നിയ പാവാടയുലയുന്നു നിന്റെ മിന്നലാട്ടം മനസ്സിൽ തെളിയുന്നു
അകലെയായി അനുരാഗ ചിരിയലകൾ ഉയരുന്നു
ഓടിയകലുന്ന പാദസരമേളം നെഞ്ചിൽ ഉണരുന്നു
ഹൃത്തിലന്നൊട്ടിച്ചൊരനുരാഗ മഞ്ഞിനെ നുണഞ്ഞങ്ങനെ
കാലമിരുളവേ
നിറയുമാകാശ നക്ഷത്ര ലോകത്തിൽ
ശുഭ്ര ദീപ്തിയായി നീ കാലയവനികയിൽ നിറഞ്ഞു നിൽക്കുന്നു.
വല്യത്തെൽപ്പീ സ്കൂളിൽ
വെച്ചന്നാദ്യ പ്രേമക്കതിരാടിയ
വർഷകാലക്കുളിരിന്നെവിടെ
നിറമെഴുമോർമ്മകളുടെ കുട നിവർത്തുവാൻ ഇനിയുമെത്ര ജൻമം പിറവി വേണ്ടൂ...
ശന്തനു കല്ലടയിൽ
2022 ഡിസംബർ 6, ചൊവ്വാഴ്ച
സ്വപ്നം
മനസ്സിലൊളിപ്പിച്ചൊരിഷ്ടമിന്ന്
നിറയെ നിറങ്ങളിൽ പൂവിടുമ്പോൾ
കാറ്റലകൾ അവളുടെ സ്നേഹഗന്ധം
എന്നിലോർക്കാപ്പുറത്ത് കുടഞ്ഞിടുന്നു
മനസാം പുഴയിലെ ഓളങ്ങളിൽ
നാമൊരു കടലാസ് വഞ്ചിയിൽ പായും
തീരത്ത് പൂത്താലമേന്തി നിൽക്കുന്നൂ
നിന്നെ ഞാൻ പ്രണയിച്ച ഭൂതകാലം
പൂക്കാൻ മറന്നൊരു ചില്ലയിൽ നിന്നും
കേൾക്കാൻകൊതിച്ചൊരുപാട്ടാണു നീ
രണ്ട് കണ്ടുമുട്ടാക്കിനാവിതൾ പോലെ
നാം വീണ്ടുമെത്തുമീ പൂഞ്ചില്ലയിൽ
പണ്ട് പണ്ടേ വേർപിരിഞ്ഞതാം നമ്മുടെ
സങ്കടപ്പൊരുളുകൾ വീശിത്തണുക്കുന്നു
കണ്ടുവോ കാലമേ കൈവിരൽ തുമ്പാൽ
തൊട്ടുനോക്കുന്നു സ്വപ്നമോ മിഥ്യയോ
2022 ഒക്‌ടോബർ 21, വെള്ളിയാഴ്‌ച
സ്വയം
പ്രണയ മരച്ചില്ലയിൽ കണ്ടുവോ
ഒരു കുടന്നപ്പൂവിലുറങ്ങും
പലകിനാവിൻ പറുദീസ തേടും
വിരഹിയാമൊരു വിഷാദ കാലത്തെ
മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ
ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...
-
ഉച്ചഭക്ഷണത്തിന്റെ ഇടവേളയ്ക്കുള്ള ബെൽ അടിക്കുമ്പോൾ, ഞങ്ങൾക്കുള്ളിൽ ഒരു പുഴ ഒഴുകിത്തുടങ്ങുമായിരുന്നു. അത് സ്കൂൾ വളപ്പിനുള്ളിലെ പുഴയല്ല. സ്കൂൾ ...
-
ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...
-
നഷ്ടമാം സ്നേഹത്തിൻ തൂവൽത്തുരുത്താണ് നീ ... ചുറ്റാലുമോളംതല്ലിയ നിലാനിർമ്മലതയിൽ മുങ്ങിപ്പോയൊരുതുരുത്ത്. കടിഞ്ഞൂൽ പ്രേമത്തിന്റെ സന്ദേശകാ...