2025 ജൂൺ 23, തിങ്കളാഴ്‌ച

വല്ല്യത്തേയ്ക്കുള്ള വഴികൾ


നിറമുള്ളൊരോർമ്മയാ

ണെന്നിൽ

നീളുമൊരു കവിതയെന്നപോൽ
ഹൃദയം
തുടിച്ച കാലം


നീയാം സ്നേഹസുമത്തിൻ
പരിമളമടർന്നെന്നിൽ
തളിർ സ്പർശമലിഞ്ഞ
പെരുമലർ കാലം

നിലാവിലൊരോണ പ്പുടവയണിഞ്ഞ് കരവും കവർന്നു ഞാൻ നിന്നകാലം
ഒരശകൊശൽ പാട്ടിന്നോർമ്മയിൽ
ചിറകു വീശിക്കുഴഞ്ഞ പൂമ്പാറ്റ ഞാൻ

കടവിനിക്കരെ നീയിരിക്കും തോണിയിൽ കനവുകൾ എത്രയോ തുഴയെറിഞ്ഞു 

ആരാരുമറിയാതെ മഴക്കുടകൾ പാറുന്നു
കല്ലടയാറ്റിലെൻ മൗന ജലോത്സവം

ഒരു നോക്ക് കാണുവാൻനിന്നിലൂടൊ ഴുകുമൊരുപുഴയുടെ മനസ്സിറമ്പിൽ വന്ന് നിൽക്കുന്നു മഴയാൽ കുതിർന്നൊരു ചൂണ്ടക്കാലം


പഴകിയ വീഞ്ഞിന്റെ ലഹരിയെന്നല്ലേ പ്രണയിനിയുടെയഴകിനെ വാഴ്ത്തിയ പ്രിയ ഗീതത്തിലന്നേ ആരോ കുറിച്ചതും

വേലിപ്പൂക്കൾ തുന്നിയ പാവാടയുലയുന്നു നിന്റെ മിന്നലാട്ടം മനസ്സിൽ തെളിയുന്നു 

അകലെയായി അനുരാഗ ചിരിയലകൾ ഉയരുന്നു
ഓടിയകലുന്ന പാദസരമേളം നെഞ്ചിൽ ഉണരുന്നു

 
ഹൃത്തിലന്നൊട്ടിച്ചൊരനുരാഗ മഞ്ഞിനെ നുണഞ്ഞങ്ങനെ 

കാലമിരുളവേ
നിറയുമാകാശ നക്ഷത്ര ലോകത്തിൽ
ശുഭ്ര ദീപ്തിയായി നീ കാലയവനികയിൽ നിറഞ്ഞു നിൽക്കുന്നു.

വല്യത്തെൽപ്പീ സ്കൂളിൽ
വെച്ചന്നാദ്യ പ്രേമക്കതിരാടിയ

വർഷകാലക്കുളിരിന്നെവിടെ

നിറമെഴുമോർമ്മകളുടെ കുട നിവർത്തുവാൻ ഇനിയുമെത്ര ജൻമം പിറവി വേണ്ടൂ...


ശന്തനു കല്ലടയിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...