2020 ഓഗസ്റ്റ് 25, ചൊവ്വാഴ്ച

കോവിഡ് വിഷയം. എഴുതിയ ശേഷം റദ്ദ് ചെയ്ത എന്റെ വരികൾ

ലോകമാകെ ഭീതി വിതച്ചൊരു
കോവിഡെന്ന മഹാമാരിയെ
വിശ്വമാനവർ ഒരേരണാങ്കണ
കർമ്മവേദിയിലെതിരിടുന്നു (ടുമ്പോൾ )
മൃത്യു പുൽകിയ ജനലക്ഷങ്ങളെ
ഓർത്തു നമ്മൾ തേങ്ങുമ്പോഴും
ജീവനോളം ജാഗ്രതയോടെ നാം
പൊരുതുക ദേശിംഗനാടിനായ്!

OR
(ജീവനോളം ജാഗ്രതയോടെ
പൊരുതുക ദേശിംഗനാടേ..)

അതിജീവനം നമുക്കീ നാടിൻ്റെ മോചനം
അതിവേഗമീക്കാലവും കടന്നു മുന്നേറാൻ
അകലങ്ങളിൽ കരങ്ങൾ കൊരുത്തവരേ
അരികത്തായ് മനസും കൊടുത്തവരേ
അഭിവാദ്യമേകുന്നു കൊല്ലം
നിങ്ങൾക്കഭിവാദ്യമേകുന്നു കൊല്ലം.


ലോകമാകെ....
അതിമാനുഷരല്ല നമ്മൾ തൻ സോദരർ
സമചിത്തരായ് കടമയിൽ മുഴുകിയോർ
വെയിലിലും മഴയിലും നാടിനെപ്പുണരുവോർ കാതോർക്കുകവർ ചൊല്ലും ശുചിത്വ മന്ത്രങ്ങൾ അഭിവാദ്യമേകുന്നു കൊല്ലം
അവർക്കഭിവാദ്യമേകുന്നു കൊല്ലം

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...