കൂടെയുണ്ടോ..?
അയാൾ പിന്നിലേയ്ക്കൊരു
ചോദ്യമെറിഞ്ഞു.
ഇരുളിൽ നിന്നും
പതിഞ്ഞൊരൊച്ചയാൽ
ഉണ്ടെന്ന് മറുപടി...!
കൂടെയുണ്ടോ...?
മുന്നിൽനിന്നും പിന്നിലേക്ക്
ഒരു ചോദ്യം പാഞ്ഞു.
അന്തസോടെ
ഉണ്ടെന്ന് മറുപടി....!
പുലരിയായി
പ്രകാശമായി
അയാൾ തന്റെ
നിഴലോടൊപ്പം
നടന്നു പോകുന്നു.