2019 ഒക്‌ടോബർ 10, വ്യാഴാഴ്‌ച

തമ്മിൽ പറഞ്ഞവ


കവിത

കാത്തിരിപ്പൂ മനുഷ്യാ മരണം നിന്നെ കാത്തിരിക്കുവാനിനിയൊരു
ജന്മമില്ലായ്കയാൽ
സ്നേഹ സമ്പന്നരാകാം നമുക്കിനി

മിത്രങ്ങളായ് കൈ പിടിച്ചു നടക്കെ നേർക്കുനേർ അന്യരാകുന്ന നമ്മളിൽ
പ്രേമം വിതച്ച വാക്കുകളന്യമായ്
ഓർത്തു പോകുന്ന ശിഷ്ട കാലത്തിൽ സ്വദുഃഖമല്ലാതെ മറ്റൊന്നുമില്ല.

പൊയ്മുഖങ്ങളാൽ പുഞ്ചിരിക്കുവോർ
മലിനമാനസം തുറന്നുകാട്ടല്ലേ
ഉള്ളിന്നുള്ളിൽ വന്നുമുരളുന്ന ഹിംസ്ര ജന്തുവിനെ കാട്ടിലേക്കാട്ടിയകറ്റണേ

നന്മകൾ കത്തും വിളക്കിലെത്തിരി
തിന്മകളായി കറുത്തുപോയെന്നാലും
ഇടനെഞ്ചിലെ  ഘടികാര ശബ്ദം നിലച്ചു പോയാലും കെട്ടു പോകല്ലേ നമ്മളിൽ കുടികൊണ്ട തനിമയും നന്മയും.!

(2013 ൽ എഴുതിയത്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...