2019 ഒക്‌ടോബർ 10, വ്യാഴാഴ്‌ച

കൂട്ടരേ

കാണാമിനിയും പ്രിയ സുഹൃത്തേ കാലപ്രവാഹത്തിൻ തിരശ്ശീലവീഴുമീ നാടകാന്ത്യത്തിനും മുൻപേ
സ്നേഹ മന്ദാരങ്ങൾ പൂവിട്ടൊരോർമ്മ
ച്ചുവട്ടിൽ കാണാം വീണ്ടുമൊരുനാൾ

വെറുതെയെന്നറിയാതെ
വിഫലമെന്നോർക്കാതെ
സ്നേഹം തുളുമ്പിപ്പറഞ്ഞ വാക്കുകൾ
സംവത്സരങ്ങളുടെ മറുകരെ നിന്ന് സൗഹൃദത്തിന്നരൂപിയാം ചരടിൽ ദീപ്തസ്മരണകൾക്കായ്
നാമൊന്നായി കോർത്ത വാടാമലരുകൾ.

കൂട്ടരെ,
ലോകമെത്ര പരീക്ഷകളായി
പറഞ്ഞുപോയി
കോലം മാറാതെ പ്രേതമായലഞ്ഞൂ ചിലർ വ്യർത്ഥമോഹങ്ങളെ പിണ്ഡം
വെച്ചു പിരിഞ്ഞു ചിലർ
സ്വർഗ്ഗരാജ്യം പകുത്ത നിറമെഴും
സ്വപ്നം പട്ടുപോയപ്പോൾ സ്വന്തം
ഹൃത്തിൽ ആത്മാഹൂതി നടത്തി രക്തസാക്ഷികളായി പെറ്റുപെരുകി ചിലർ.

കൂട്ടരെ,
തമ്മിൽ നോവാതെ നുള്ളിഘടിപ്പിച്ച
കൗമാര കളിത്തീവണ്ടി തൻ  കണ്ണിപൊട്ടി ച്ചിതറിയോടിയ നമ്മൾ ഭൂതലത്തിന്റെ നാനാ ദിക്കിൽ നിന്നും വീണ്ടുമൊന്നിച്ചൊരു പൂമരച്ചില്ലയിൽ വന്നിരിക്കാൻ മോഹമാകുന്നില്ലേ...

കർബലയിലെ മേൽപ്പാലത്തിൽ പതിവായി
കൈനീട്ടും വിശപ്പിന് ചോറ്റ്പൊതികൾ കാണിക്കവെച്ച് മധ്യാഹ്നത്തിൽ ഒരേ പൊതിക്ക് ചുറ്റുമിരുന്ന് കാണാത്തൊരമ്മ വേവിച്ച പ്രതീക്ഷകളുണ്ടതുപോലൊരു നാൾ
സ്നേഹ മന്ദാരങ്ങൾ പൂവിട്ടൊരോർമ്മച്ചുവട്ടിൽ കാണുമോ നമ്മൾ വീണ്ടും ...

കൂട്ടരേ
മേഘമടകൾ വന്യമായ് ഗർജിക്കും
ഗഗനം കടന്ന്
ദിനകരൻ പള്ളിയുറങ്ങും ജലമേടയുണർത്താതെ
കാതങ്ങൾക്കകലെ നിന്നും
തേന്മഴച്ചാറ്റൽ പോലൊരുസ്വരം കാതിലലതല്ലി
ഒന്നൊന്നായ് ഓർമ്മകൾ പെയ്തിറങ്ങിയ
ആ രാവിൽ ഒരുനാളുമസ്തമിക്കാത്ത സൗഹൃദം സഹർഷം സവിധം നിറഞ്ഞു...!

©ശന്തനു കല്ലടയിൽ
(2011 ഇൽ എഴുതിയ കവിത)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...