2018 ഫെബ്രുവരി 2, വെള്ളിയാഴ്‌ച

സൈബർ ശല്യങ്ങളും ഉപകാരങ്ങളും

എത്ര വേണ്ടെന്നുവെച്ചാലും വാട്സ്ആപ്പ് ദുരന്തങ്ങളെ പറ്റി  എഴുതാതിരിക്കാൻ ആവില്ല. അത്രയേറെ നമ്മുടെ ദൈനംദിന കാര്യങ്ങളുമായി ബന്ധപ്പെട്ടു വാട്ട്സാപ്പും മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളും മാറിക്കഴിഞ്ഞു

ഫോൺ വിളികൾ  നഷ്ടപ്പെടാതിരിക്കാൻ തുടങ്ങിയ ഒരു ആശയത്തിൽ നിന്നും ആയിരുന്നല്ലോ വാട്സാപ്പിന്റെ തുടക്കം. അത്  ഇന്ന് എത്തിനിൽക്കുന്നത് ഉപകാരപ്രദമായ  ആവശ്യങ്ങൾക്കും മേലെ ഉപദ്രവകരമായും ആണ്. ഒരാളെ  താറടിക്കണമെങ്കിൽ, ഒരാൾക്ക് കുപ്രസിദ്ധ നൽകാൻ, ഇനി നമ്മുടെ  സുഹൃദ് വലയത്തിൽ ഉള്ളവരെ ബോധവൽക്കരണം നടത്തണമെങ്കിൽ എന്തിനും ഏതിനും വാട്സ്ആപ്പ് തന്നെ.

 ഞാൻ പറഞ്ഞുവരുന്നത് സംഗതി നിസ്സാരമായ ഒരു കാര്യമല്ല ഒരുപക്ഷെ നമ്മൾ നിസ്സഹായരായി പോകുന്നതും നമുക്ക് നമ്മുടെ ഫ്രെണ്ട്സ്‌ ഇങ്ങനെയൊക്കെ ആണല്ലോ എന്ന് തോന്നി പോകുന്നതുമായ ദുരനുഭവങ്ങളും മറ്റും  വന്നു ഭവിക്കുമ്പോൾ ഇവരൊക്കെ ഇതിനാണല്ലോ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത് എന്ന് തോന്നിപ്പോകും.

ഈ കാലത്ത് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന ഒരാൾക്ക്  അയാൾ എത്ര ഗ്രൂപ്പുകളിൽ അംഗമായിരിക്കും എന്ന ചിന്തിക്കാറുണ്ടോ? കളിക്കൂട്ടുകാരുടെ, ജോലിസ്ഥലത്തെ, നാട്ടിലെ ക്ലബ്ബുകളുടെ , രാഷ്ട്രീയപാർട്ടികളുടെ, റസിഡൻസ് അസോസിയേഷനുകളുടെ അങ്ങനെയങ്ങനെ എത്രയോ ഗ്രൂപ്പുകളിൽ ഒരാൾ അംഗമായിരിക്കും

ചിലപ്പോൾ സ്വന്തം ഗ്രൂപ്പിന്റെ ഒരു admin ആയിരിക്കും ഒരാൾ. ഒരു ദിവസം  അയാൾ നേരിടുന്ന വാട്ട്സ്ആപ്പ് മെസേജുകളുടെ എണ്ണം എത്രയായിരിക്കും എന്ന് ഊഹിക്കുക. 

ഗുഡ്മോണിങ്, ഗുഡ്നൈറ്റ് എഴുതിയിട്ന്നവരും   അതിന്റെ ഇമേജുകൾ അയക്കുന്നവരും, തട്ടിക്കൊണ്ടുപോകൽ വാർത്തകൾ മോഷ്ടാക്കൾ എന്ന് സംശയിക്കുന്നവരുടെ ഫോട്ടോകൾ, ശബ്ദ സന്ദേശങ്ങൾ , വീഡിയോകൾ  അങ്ങനെ അനവധി സന്ദേശങ്ങൾ ആണ്
(ഒരു ശരാശരി മലയാളി) 
ഒരുദിവസം ഒരാൾ നേരിടുന്നത്. അക്കൂട്ടത്തിൽ ഉറവിടം വ്യക്തമല്ലാത്ത  വ്യാജ വാർത്തകൾ, ദുരന്ത മുന്നറിയിപ്പുകൾ ഒട്ടനവധിയുണ്ട്.

 ഇതെല്ലാം നിജസ്ഥിതി പോലും മനസ്സിലാക്കാതെ  കണ്ണിൽ കണ്ട ഗ്രൂപ്പുകളിലെല്ലാം തട്ടിവിടുന്ന ചിലർ വല്യശല്യം ആയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ദിവസം ഒരു നാടൻ പാട്ട് ഗ്രൂപ്പിൽ അംഗം ആയിഞാൻ.  അതിനെ നയിക്കുന്നവർ ആദ്യമേ നിയമാവലി ഉണ്ടാക്കിയിട്ടുണ്ട്. പുതുതായി വരുന്ന എല്ലാവരെയും നിയമാവലി കാണിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ പുതിയതായി വരുന്നവർ സ്വയം ഒന്നു പരിചയപ്പെടുത്താതെ  ഫോണിൽ കുന്ന്കൂടിയിട്ടുള്ള  കൂടിയിട്ടുള്ള  മാലിന്യങ്ങൾ ആയ മാലിന്യങ്ങളെല്ലാം കൊണ്ടുതള്ളുകയാണ്.  ഒരു ദയയുമില്ലാതെ  അതിന്റെ നടത്തിപ്പുകാർ അത്തരക്കാരെ ഗ്രൂപ്പിൽനിന്നും ഉടനടി നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. ഗ്രൂപ്പുകളെ നയിക്കുന്നവർ തങ്ങളുടെ അംഗങ്ങളെ കൊഴിഞ്ഞു പോകാതിരിക്കാൻ എങ്ങനെയും നില നിർത്തുന്നതിനു പകരം  ഇത്തരം നടപടികൾ ആണ് എടുക്കേണ്ടത്. 

വേറൊരു കൂട്ടർ രാഷ്ട്രീയപ്പാർട്ടികളുടെ സജീവപ്രവർത്തകർ, അനുകൂലികൾ ഒക്കെയാണ്. തങ്ങളുടെ പാർട്ടിയെ പ്രതിരോധിക്കാൻ വേണ്ടി  എതിർ പാർട്ടിക്കാരെ ചെളി വാരിയെറിയുന്നവർ ഇങ്ങനെ പലവിധ ആളുകളെക്കൊണ്ട് അവർ എയ്തു വിടുന്ന ഉപദ്രവകാരികളും ഉപകാരമില്ലാത്തതുമായ മെസ്സേജുകൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഞാനും നിങ്ങളുമൊക്കെ.

 ഇത്തരം മെസേജുകൾ ഫോർവേഡ് ചെയ്യുന്നവർ ഒന്നാലോചിക്കണം നിങ്ങൾ ഫോർവേഡ് ചെയ്യുന്ന ഒരു ഫേക്ക് വോയിസ് മെസ്സേജ് പടച്ചുവിടുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ ശബ്ദം കൂടുതൽ ആളുകളിൽ എത്തിക്കുക എന്നുമാത്രമേയുള്ളൂ . 

ചിലർ ഉൽപാദിപ്പിച്ച് വിടുന്ന ഫോട്ടോ മെസ്സേജുകൾ  പാസ്പോർട്ടും വിസയും ഡ്രൈവിംഗ് ലൈസൻസും ഒക്കെ കൈവശം ഇരിപ്പുണ്ട് എന്ന് അവകാശപ്പെടുന്ന വരെ സംബന്ധിച്ചിടത്തോളം അവരുടെ ഫോൺ നമ്പരും പേരുമൊക്കെ കൂടുതൽ ആളുകളിൽ എത്തുന്നതിന് വേണ്ടി മാത്രമാവും ശ്രമിച്ചിട്ടുള്ളത്. കളഞ്ഞുകിട്ടിയ തിരിച്ചറിയൽ രേഖയിലുള്ള വിലാസത്തിലേക്ക് ഒരു പോസ്റ്റ് കാർഡിൽ സ്വന്തം വിവരങ്ങൾ എഴുതി അയച്ചാലും  ഈ വക സാധനങ്ങൾ അതിന്റെ ഉടമസ്ഥനെ എത്തിച്ചു കൊടുക്കാവുന്നതേയുള്ളൂ. മറ്റൊരു കൂട്ടം  ആളുകൾ ചെയ്യുന്നത് കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയു0 രോഗികളുടെയും അംഗവൈകല്യം വന്നവരുടെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് ഷെയർ ചെയ്താൽ വാട്സ്ആപ്പ്  ഓരോ ഷെയറിനു ഇത്ര വീതം രൂപം നൽകും എന്നു പറയും. ഈ മെസ്സേജ് കാണുന്ന നമ്മൾ ചേതമില്ലാത്ത ഒരുപകാരം അല്ലേ എന്നു കരുതി  ഷെയർ ചെയ്യും. അങ്ങനെ ഷെയർ ചെയ്യുന്ന മെസ്സേജ്കൾക്  വാട്ട്സ്ആപ്പ് പോലെയുള്ള  ഒരു സോഷ്യൽ മീഡിയയും യാതൊരു പൈസയും നൽകുന്നതല്ല.  ഇനി അങ്ങനെ ഷെയർ ചെയ്തിട്ട് ആർക്കെങ്കിലും പൈസ കിട്ടിയതായി ഏതെങ്കിലും ഫേസ്ബുക്ക് വാട്സ്ആപ്പ്  പോസ്റ്റുകളിൽ എവിടെയെങ്കിലും ആരെങ്കിലും കണ്ടതായി ഓർക്കുന്നുണ്ടോ ?

അപ്പോൾ ഇതിലൊക്കെ എത്രത്തോളം സത്യമുണ്ടെന്ന്  ചിന്തിച്ചിട്ട് പോരേ ഇതൊക്കെ ഷെയർ ചെയ്യാൻ?
നമുക്ക് കിട്ടുന്ന ഒരു സന്ദേശം അത് പോപ്പുലറായ ഒന്ന് ആണെങ്കിൽ നമ്മുടെ മിക്കവാറും എല്ലാ ഫ്രണ്ട്സും അത് നമുക്ക് അയച്ചു തരും(ഭൂമി ഉരുണ്ടതാണെങ്കിൽ).!

നമ്മൾ ചെയ്യേണ്ടത് കഴിവതും ആ സന്ദേശം നമ്മുടെ ഫ്രെണ്ട്സിന് അയച്ചു കൊടുക്കാതിരിക്കുക എന്നുള്ളതാണ്.  അടുത്ത ഗ്രൂപ്പുകളിൽ കൊണ്ടുചെന്നു തട്ടാതിരിക്കുകയാണ് ചെയ്യേണ്ടത്. 
കാരണം അവിടെ മറ്റുപലരും ഇതൊക്കെ പോസ്റ്റുന്നുണ്ട്.

 പാട്ടുകാർ ഉൾപ്പെടുന്ന കലാകാരന്മാരുടെ  ഗ്രൂപ്പിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം പോസ്റ്റുക.

 കൂട്ടുകാർ ഉൾപ്പെടുന്ന ഗ്രൂപ്പിൽ സൗഹൃദവും സ്നേഹവും പങ്കുവെക്കുക.

രാഷ്ട്രീയപാർട്ടികളുടെ ഗ്രൂപ്പിൽ രാഷ്ട്രീയവും

 ക്ലബ്ബുകളുടെ ഗ്രൂപ്പിൽ സാംസ്കാരികവും പ്രാദേശികവുമായ വിവരങ്ങൾ ഉൾപ്പെടുത്തുക

 ജോലിസ്ഥലത്തെ ഗ്രൂപ്പിൽ എന്തൊക്കെ ആവാമെന്ന് ജോലിയിൽ ഉള്ളവർ ചിന്തിക്കട്ടെ  

ഇങ്ങനെയുള്ള മെസ്സേജുകൾ നമ്മുടെ സുഹൃത്തുക്കൾക്ക് കൈമാറി വെറുതെ വിദ്വേഷം വരുത്തിവയ്ക്കുന്നത് എന്തിനാണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ...

ദയവായി ഈ പോസ്റ്റ് ഇഷ്ടപ്പെട്ടാൽ അടുത്ത ഗ്രൂപ്പിൽ തട്ടാതിരിക്കാൻ ശ്രദ്ധിക്കുക എന്ന് സ്നേഹപൂർവ്വം
ശന്തനു കല്ലടയിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...