2020 മേയ് 9, ശനിയാഴ്‌ച

അമ്മ ദിനം

അമ്മ
സാർവ്വത്രികമായ
ഒരു വികാരമാകുന്നു.
നല്ല കൂട്ടുകാരെ തന്ന 
നല്ല സംസ്കാരം പഠിപ്പിച്ച

എല്ലാ കുഞ്ഞുങ്ങളോടും
സ്നേഹം പകർന്ന
അദ്ധ്യാപികമാരും നല്ല
അമ്മമനസുകളാകുന്നു..!
വല്യത്ത് സ്‌കൂളിലെ
പാട്ട് സാറിനെയും
പങ്കജാക്ഷി സാറിനെയും പോലെ..!!

മുഖ പുസ്തകത്തിലും
അല്ലാതെയും
അമ്മയ്ക്ക് വിളിച്ചിട്ടുള്ള
മിത്രങ്ങളുടെയും
ശത്രുക്കളുടെയും...
അങ്ങനെയങ്ങനെ
എല്ലാ അമ്മമാർക്കും....

ഞങ്ങളുടെയമ്മയ്ക്കും..!

സ്നേഹിച്ചൂട്ടിയ
പെറ്റമ്മയുടെ
കൂടെപ്പിറപ്പുകൾക്കും...!
🔸
🔹
🔸
വറ്റിയ നെഞ്ചിൽ
പാലൂട്ടി കബളിപ്പിച്ച
അമ്മച്ചിയമ്മയും,

ചെറുമകന്
തഴപ്പായ നെയ്ത് തന്ന്
വല്ലപ്പോഴും സ്നേഹിച്ച
കറുമ്പിയും
മൺമറഞ്ഞ് പോയെങ്കിലും
മായുന്നില്ല അമ്മ മനം!

മാതൃദിനാശംസകൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...