2022 മേയ് 24, ചൊവ്വാഴ്ച

പ്രിയയോട്



♥️◾⬛◾⬛◾♥️

തമ്മിൽ പ്രണയിച്ച 
രണ്ടുപേർ പിരിയും പോലെയും
ആരുമല്ലാത്തവരെപ്പോലെയും
നാം ഇനി കൊഴിഞ്ഞ ഇലകളായ് ഉണങ്ങുകയാണെന്നോ .

പ്രിയേ, നാം തമ്മിൽ
ആരെങ്കിലുമായിരുന്നെന്നൊരു
തോന്നലിൽ നിന്നും തളിർത്തൊരില
എന്നിൽ നിന്നും
വേർപെടുത്തുവാനാവാതെ 
ഒപ്പം നടന്നെത്തുന്നുണ്ട്.

ഒന്നും പറയാതെ
നഷ്ടപ്പെടുന്നതിന്റെ നോവ് ,
എന്തെന്നറിയാമോ .?

◾◾◾⬛◾◾◾
ശന്തനു കല്ലടയിൽ
24. May. 2022 - Sharjah

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...