2019 ഡിസംബർ 21, ശനിയാഴ്‌ച

കവിത

ഞാനും നീയും

നമ്മളിന്നൊരേ പ്രാണന്റെ ചിറകിൽ
പ്രേമാതുരരായ് പറന്നുപോം മാനസർ....
മഞ്ഞുപോലെ മനമുരുകി നീ തന്ന 
ജീവിത ചില്ലുജാലകക്കാഴ്ചകൾ 
കണ്ണിലേക്കായിരം സൂര്യാംശുപോലെ പെയ്തിറങ്ങുന്നിതാ...

നമ്മളിന്നുമൊരേ നിലാവിൻറെ
വനികയിൽ സ്നേഹാർദ്രരായ്
പൂക്കളിൽ തേൻ കൊടുക്കുന്നവർ
മാരിവില്ലിന്നഴകിൽ നിന്നെത്ര നിറങ്ങൾ
വാരിപ്പുണർന്നീ ചിത്രവാനം തെളിയുമീ
യിരവിന്റെയനുരാഗ വിവശതയിലല്ലയോ
നാമിരുവർ വന്നു നിൽക്കുന്നിടം....!

ഇലകൾ കൊഴിയുന്ന വറുതികൾ
പോയതും
സ്നേഹിതർ നന്മതൻ പാലങ്ങളായതും
ഈ സ്വപ്നമുണർത്താതെ നിത്യസ്വർഗ്ഗമായി
നീ വന്നു നിൽക്കെ, നിന്നെയറിയുവാൻ നിൻ
മിഴിയിലലിയുവാൻ ഒരു നേരമില്ലാ നേരത്ത്
നമ്മളൊന്നായില്ലേ പെണ്ണേ നമ്മളൊന്നായില്ലേ

വരികയായ് ഗാനസുരഭികൾ വിണ്ണിൽ നിന്നും
നമുക്കത്രമേൽ പ്രിയമെഴും വാക്കുകളാൽ
വിടരുവാനിനിയെത്ര ഋതുക്കൾ നമുക്കുള്ളിൽ
അടരുവാനിനിയെത്ര ദുഃഖങ്ങൾ നമുക്കുള്ളിൽ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...