2020 മേയ് 16, ശനിയാഴ്‌ച

കവിത. പുതിയത്.

പോയ കാലത്തിന്റെ ഓർമ്മയിൽ നിന്നും പൂവിളി പാട്ടിന്റെ ഈണത്തിൽ നിന്നും
ഇരവും പകലും യുഗങ്ങളായി പായുന്ന വറുതിയും വർഷവും താണ്ടിയല്ലോ
വെയിൽ വാടും ജീവിതപ്പാതയിലേക്ക് ഓടിത്തളർന്നു വരുന്നതിന്ന്.

ഇവിടെയൊരുവേള പൂക്കാതിരുന്നൊരു
വന്യദുഃഖത്തിന്നിലയുരുക്കങ്ങൾ ഉൾച്ചിമിഴിൽ നിറച്ച് നിത്യമൗനത്തിന്നഗാധ നദിയിൽ മുങ്ങിപ്പോം നുരകൾ പറയുമോ
എവിടെയാണെവിടെയാണോർമ്മതൻ സീമകൾ

എരിയുന്നിതാ കനൽ ചില്ലമേൽ ചിറകറ്റ യൗവനങ്ങൾ തൻ ചിതൽ കൂടുകൾ
അവയിൽ ഉരുകുന്നനന്തമാം ആർദ്രതയും അനാദിയാം അന്യതയും അതിലേറെ അഭിലാഷങ്ങളും

പോയ കാലത്തിൻ്റെ ഏടുകളിൽ
കുത്തിക്കുറിച്ചിട്ട കവിതക്കണങ്ങളിൽ
തട്ടി നോവുന്ന ഭ്രാന്തൻ കുളമ്പുകളിൽ
ഇറ്റ് തൂവുന്ന രുതിര ചുവപ്പുകൾ പറയുമോ എവിടെയാണെവിടെയാണോർമതൻ സീമകൾ

കടംകൊണ്ട ഹൃദയത്തിൻ ഹിമവനങ്ങളിൽ നറുമണം കൊണ്ട് നിങ്ങൾ കൂടൊന്നൊരുക്കവേ പകുതിയോർമ്മയും കട്ടെടുത്തില്ലേ
കരളേറ്റുപാടിയ നൊമ്പരങ്ങൾ

എഴുതിയാൽ തീരാത്ത വരികളിൽ
പറഞ്ഞു തീർക്കാത്ത കടംകഥകളിൽ
പൂക്കളിനിയും പെയ്തുതോരാത്ത പൂവാകയിൽ,
വസന്തം കിതയ്ക്കുന്ന ചെരിവുകളിൽ
അന്പെഴുമോർമ്മകളെ  ചുട്ടെരിക്കുന്നു
വെയിലേറ്റു വാടിയ ജന്മാന്തര 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...