പേരറിയാത്തതാം
ദുഃഖമെന്നിൽ
നാളേറെയായി പടരുന്നു
പൂവണിയാത്തതാം
വേപഥുവതത്രേ
വേരു പിണഞ്ഞ്
വളർന്നിരുന്നു
നേരമിരുളുന്ന
നേരമേതോ
മാമരക്കാടുകൾ
തേടിയെന്നും
പായും പറവ തൻ
ചിറകിൽ പിടയുമാ
ദുഃഖമെന്നിൽ
കുടഞ്ഞതാര്
ഭൂതവും ഭാവിയും
തമ്മിൽ കലർന്ന്
കാലമങ്ങനെ
പോകെപ്പോകെ
ഇരുകരം നീട്ടി
പുണർന്നവരേ
കൂടെച്ചിരിച്ചു
നടന്നവരേ
തിരകളോരോ
തീരത്ത് വന്ന്
ചൊരിയുന്നമുത്തുകൾ
കോർത്തെടുത്ത്
പുതിയ വിഭാതങ്ങൾ
കൺ തുറന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ